Skip to main content

Posts

Showing posts from August, 2017

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...

Motor Cycle Diaries - Part 10 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 10 പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ വരെ കഞ്ചാവിനു അടിമപെടുന്നതും അതിന്റെ വില്പന നടത്തുന്നതും ദൌര്‍ഭാഗ്യകരമാണ്. സര്‍ക്കാറും മറ്റു അതോറിട്ടിയും ഈ വിഷയത്തില്‍ കുറ്റകരമായ മൌനമാണ് പാലിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കഞ്ചാവ് നശീകരണം എന്ന പേരില്‍ ഒരു പ്രഹസ്സനം ഹിമാചല്‍ പോലീസ് നടത്താറുണ്ട്‌. ശീലങ്ങളും ദു:ശീലങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമയത്ത് ഞാനും കഞ്ചാവ്‌ ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കഞ്ചാവാണെന്നും പറഞ്ഞു കാക്കനാട്ടെ ഈച്ചമുക്കില്‍ വെച്ച് റഫീക്ക് തന്നത്. സത്യത്തില്‍ അത് കഞ്ചാവാണോ എന്ന് പോലും എനിക്കറിയില്ല. കാരണം ഒരു ലഹരിയും അതില്‍ നിന്നും ലഭിച്ചില്ല. പിന്നീടൊരിക്കല്‍ ഉപയോഗിച്ചത് ശരിക്കും കഞ്ചാവ് തന്നെ ആയിരുന്നു. കഞ്ചാവിന്റെ ഉപയോഗത്തിന് ശേഷം കഴിച്ച മധുരം നാവില്‍ നിന്നും തുടങ്ങി ശരീരത്തിന്റെ ഓരോ അണുവിലും എത്തിയിരുന്നു. ഖീര്‍ഗംഗയില്‍ നിന്നും മണികിരണിലേക്കുള്ള യാത്രയില്‍ നിരവധി വീടുകളും അതില്‍ സ്ഥിരമായി താമസിക്കുന്നു എന്ന് കരുതാവുന്ന കുറെ വിദേശികളും കാണുകയുണ്ടായി. അതൊരിക്കലും ഏഷ്യന്‍ വംശജരാവാന്‍ സാധ്യതയില്ല. ഇന്നലെയും ഇന്നുമായി ആര്‍മിയുട...

Motor Cycle Diaries - Part 9 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 9 ടെന്റ് വൃത്തിയുള്ളതാണ്. കല്ലില്‍ വിരിച്ച ബെഡ്, പുതപ്പ്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബള്‍ബും. ഇത്രയുമാണ് അതിനകത്തെ വസ്തുക്കള്‍. ആഡംബരം എന്ന് പറയാന്‍ ചെറിയ ഒരു കസേരയുണ്ട്. പുറത്തു ഒരു ബാത്ത്റൂം. ചൂട് വെള്ളം രാവിലെയും രാത്രിയും മാത്രമേ കിട്ടൂ. ഒന്ന് ഫ്രഷ്‌ ആകാതെ എങ്ങനെയാണു പുറത്തിറങ്ങുക. നല്ല തണുപ്പുണ്ട്, എന്നാലും കുളിക്കുക തന്നെ. പൂര്‍ണ നഗ്നനായി ആദ്യത്തെ കപ്പ് തലവഴി ഒഴിച്ചപ്പോള്‍ നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു പോയി. കുളിച്ചു കഴിഞ്ഞതിനു ശേഷം ധരിക്കാന്‍ അടിവസ്ത്രം ഒന്നുമില്ല. എല്ലാം മുഷിഞ്ഞിരിക്കുന്നു. അലക്കാനുള്ള സൗകര്യം ഇവിടെ ഇല്ല. അതിനിനി മനാലിയില്‍ എത്തണം. ഒരു ജീന്‍സും, ഷര്‍ട്ടും മാത്രമാണ് ബാക്കിയുള്ളത്. വേഗം ഡ്രസ്സ്‌ ധരിച്ചു കോട്ടുമിട്ട് പുറത്തിറങ്ങി. തണുപ്പ് കാരണം ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. ബൈക്കെടുത്തു പോവുന്നതിനിടക്ക് മുന്‍പെത്തെ യുവതിയും മറ്റൊരാളും എന്നെ നോക്കി ചിരിച്ചു. വെറുതെ എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി ഞാനവിടെ നിര്‍ത്തി. പരിചയപെടുന്നതിനിടക്ക് ഞാന്‍ വിരലുകള്‍ തമ്മില്‍ ഉരച്ചു ശരീരം ചൂടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന...