Skip to main content

Motor Cycle Diaries - Part 3 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് -3
നാഗ്പ്പൂര്‍ ആണ് അടുത്ത ലക്‌ഷ്യം. ഇപ്പോയാണ് ഇന്നലത്തെ "നിങളുടെ മതം" എന്ന കോളത്തിന്റെ പ്രസക്തി മനസ്സിലായത്. ഒരു മണിക്കൂര്‍, പതിനാല് മിനിട്ട് കൊണ്ട് ഞാന്‍ നാഗ്പൂരില്‍ എത്തി. ഇത് വരെയുള്ള ദൂരങ്ങളില്‍ എത്ര എത്ര ടോള്‍ബൂത്തുകളാണ് കണ്ടത്. നല്ല ഹൈവേ ആവുമ്പോള്‍ സ്വാഭാവികമായും ടോള്‍ കൊടുക്കേണ്ടി വരും. സാധാരണ റോഡ്‌ ആണെങ്കില്‍ ഈ ചെറിയ സമയത്തില്‍ ഒരിക്കലും എനിക്ക് ഇത്ര ദൂരം താണ്ടാന്‍ കഴിയില്ല. നമ്മുടെ പാലിയേക്കര ടോള്‍ കടന്നു ഈ അടുത്തു പോയിരുന്നു. ഒരു വശത്തേക്ക് അന്‍പതു രൂപയാണ് കൊടുത്തതെന്നു തോന്നുന്നു. പക്ഷേ തകര്‍പ്പന്‍ റോഡ്‌ തന്നെയാണ്. ഒരു സമയത്ത് പാലിയേക്കര ടോളിനെതിരെ സമരവും ഉണ്ടായതാണ്. നല്ല റോഡുകള്‍ വരണം. കേരളത്തില്‍ നാലുവരി പാത വരികതന്നെ വേണം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ അപകടനിരക്കുള്ള റോഡുകളാണ് നമ്മുടേത്‌.
പഴയമയുടെ പ്രതാപം പേറി നില്‍ക്കുന്ന നഗരമാണ് നാഗ്പൂര്‍. നാഗാ നദിയില്‍ നിന്നാണ് ഈ പട്ടണത്തിനു നാഗ്പൂര്‍ എന്ന പേര് കിട്ടാന്‍ കാരണം. ഇന്ത്യുടെ ഓറഞ്ചു സിറ്റി എന്നൊരു വിളിപ്പേര് കൂടിയുണ്ട് നഗപൂരിനു. എന്തെങ്കിലും കഴിക്കാന്‍ വേണ്ടിയാണു നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടുത്തു നിര്‍ത്തിയത്. കിട്ടുന്ന ഭക്ഷണം, കിട്ടുന്ന സമയത്ത് എന്നതിനോട് ഫാസിലും പോരുത്തപെട്ടു വരുന്നു. ഫാസിലിനു റൊട്ടിയും ചിക്കനും ഓര്‍ഡര്‍ ചെയ്തു ഞാന്‍ മെയില്‍ ചെക്ക്‌ ചെയ്തിട്ട് വരാം എന്നൊരു കള്ളം പറഞ്ഞു. നാഗപൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എവിടെയോ ഒരു "ചുവന്നതെരുവ്" ഉണ്ടെന്നറിയാം. പറ്റിയാല്‍ അതൊന്നു കാണണം എന്നുറപ്പിച്ചാണ് ബൈക്കില്‍ കയറിയത്. സംഗതി സത്യമാണ് ഏകദേശം അരമണിക്കൂര്‍ യാത്രയെ അവിടെക്കൊള്ളൂ.
ആരോടും വഴി ചോദിക്കാന്‍ കഴിയില്ല.
മുംബൈ പോലെയോ കൊല്‍ക്കത്ത പോലെയോ വിശാലമല്ല "ഗംഗാ ജമുന". എന്നാലും ആരൊക്കെയോ പ്രതീക്ഷിച്ച പെണ്‍കുട്ടികള്‍ എല്ലാ വാതിലിലും ഉണ്ടായിരുന്നു. തെരുവ് സാധാരണപോലെ തന്നെ. അത്ര വിപുലമായ മാംസകച്ചവടം ഇവിടെ നടക്കാറില്ല എന്ന് തോന്നുന്നു. ചിലപ്പോള്‍ ഇരുള്‍ വീണു തുടങ്ങിയാല്‍ കണ്ണില്‍ ആസക്തിയുടെ നോട്ടവുമായി ഈ തെരുവും സജീവമാവുമായിരിക്കും. ഒരു സാത്തുകുടി കുടിക്കാനെന്ന ഭാവത്തില്‍ ഞാന്‍ ബൈക്ക് നിര്‍ത്തി, മൊബൈല്‍ എടുത്തു ക്യാമറ ഓണ്‍ ചെയ്തു നൈസ്സായി ഒന്നുരണ്ടു ഫോട്ടോ എടുത്തു. ശബ്ദം കേട്ട് കച്ചവടക്കാരന്‍ ഒന്ന് നോക്കിയെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ദിക്കാതെ സാത്തുകുടി കുടിച്ചു കാശും കൊടുത്ത് ബൈക്കും എടുത്തു പോയി.
ഫാസില്‍ റൊട്ടിക്കഴിച്ച് പ്ലേറ്റും മുന്‍പില്‍ വെച്ച് ഇരിക്കുകയാണ്. വല്ലാത്ത എരിവാണത്രെ. കുറച്ചു ചിക്കന്‍ പീസും ബാക്കി ഉണ്ട്. ഞാന്‍ ആ കറിയിലേക്ക് റൊട്ടിയും ചായയും പറഞ്ഞു. ഫാസില്‍ പറഞ്ഞ പോലെ നല്ല എരിവുണ്ട്. കഴിച്ച വിഭവത്തിന്റെ പേര് "ഹര്‍വാദി ചിക്കന്‍" ആണെന്ന് തട്ടുകടക്കാരന്‍ പറഞ്ഞു. നാഗ്പൂരില്‍ നിരവധി കാഴ്യ്ച്ചകള്‍ ഉണ്ടെങ്കിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നാഗ്പൂരില്‍ ചിലവഴിക്കാന്‍ ഉദേശിക്കുന്നത്. ദീക്ഷാഭൂമിയിലേക്ക് പോവുന്നതിനിടക്കാണ് അറിയാതെ കണ്ണ് ഒരു സ്തൂപത്തില്‍ ഉടക്കിയത്.
അറിയാതെ കണ്ണില്‍ പെട്ടതാനെങ്കിലും അതൊരു ചരിത്രനിര്‍മ്മിതിതന്നെ ആയിരുന്നു. "സീറോമൈല്‍" ബ്രിട്ടീഷുകാരുടെ കാലത്ത് മറ്റു നഗരങ്ങളിലേക്കുള്ള ദൂരം കണക്കക്കി ഉണ്ടാക്കിയതാണ്. കാലപഴക്കത്തില്‍ ഏറെക്കുറെ മാഞ്ഞുതുടങ്ങിയെങ്കിലും ചരിത്രത്തിലേക്കുള്ള ദൂരത്തിന്റെ ബാക്കിപത്രം ഇന്നും ഇവിടെയുണ്ട്. ഏറെക്കുറെ ഇന്ത്യാമഹാരാജ്യത്തിന്റെ കേന്ദ്രമാണ്.
ദീക്ഷാഭൂമി ബുദ്ധമത വിശ്വാസികളുടെ പുണ്യക്ഷേത്രമാണ്. ഇവിടെ ബുദ്ധന്റെ ഒരു പ്രതിമയുണ്ട്. 120 അടിയാണ് അതിന്റെ ഉയരം. ക്ഷേത്രത്തിന്റെ അകത്തു മാര്‍ബിളില്‍ ചിത്രപണികളാല്‍ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പുറത്തു ഒരു ബോധിമരവും ഉണ്ട്. ദളിതവിഭാഗത്തിനു വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന ഡോ-അംബ്ടെക്കര്‍ കടുത്ത ജാതിയതയില്‍ അസ്വസ്ഥനായി ആയിരത്തിലധികം ദളിതരുമായി ഇവിടെ എത്തി ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
വീണ്ടും യാത്ര തുടര്‍ന്നു. നാഗ്പൂരില്‍ വന്നിട്ട് ഓറഞ്ചു തോട്ടം കാണാതെ പോവുന്നത് എങ്ങനെയാണു?. ഹൈവേയില്‍ നിന്നിറങ്ങി സമാന്തരറോഡിനോട് ചേര്‍ന്നുള്ള ഒരു തോട്ടത്തില്‍ ഇറങ്ങി. നോക്കെത്താദൂരം ഓറഞ്ചു മരങ്ങള്‍ തന്നെയാണ്. കടക്കല്‍ മുതല്‍ മുകളിലേക്ക് വെളുത്തകളറില്‍ പെയിന്റ് ചെയ്തിരിക്കുന്നു. നിരനിരയായുള്ള മരങ്ങള്‍ കാണാന്‍ രസമുള്ള കാഴ്ച തന്നെയാണ്. വിളവെടുപ്പ് കഴിഞ്ഞിട്ടു ഒരു മാസം ആകുന്നത്തെ ഒള്ളൂ. ഇപ്പോള്‍ കൃഷിയിടത്തില്‍ കുറച്ചു ആളുകള്‍ മാത്രമേ ഒള്ളൂ. അവരൊക്കെ ചെറിയപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്തൊരു സന്തോഷം കണ്ടു. കാരണം ഈ തോട്ടത്തിന്റെ ഇപ്പോയത്തെ ഉടമ ഒരു മലയാളി ആണ്. വളരെ നല്ല മനുഷ്യന്‍ ആണത്രേ. മറ്റു തോട്ടങ്ങളിളെ അപേക്ഷിച്ച് ഇവിടെ കൂലികൂടുത
ല്‍ ഉണ്ടെത്രെ. മാത്രമല്ല നല്ല പെരുമാറ്റവും.
സാത്തുകുടി, ജാഫ്ത ഇനം ഓറഞ്ചുകളാണ് ഇവടെത്തെ കൃഷി. 15 മീറ്റര്‍ അകലത്തിലാണ് ഓരോ തൈയ്യും വെക്കുക. തൈ വെച്ച് മൂന്നു വര്‍ഷത്തില്‍ ഫലം കിട്ടിത്തുടങ്ങും. ഒരു മരത്തില്‍ നിന്നും 35-40 കിലോ ഓറഞ്ചു വര്ഷം കിട്ടും.അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ അത് വേണ്ടന്നു വെച്ച് വീണ്ടും യാത്ര തുടങ്ങി.
നാഷണല്‍ ഹൈവേ 26 ഇല്‍ കൂടിയാണ് ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത്.ഫാസിലിന്റെ മുഖത്തു വേണ്ടിയിരുന്നില്ല എന്നൊരു ഭാവമുണ്ട്. ഇടക്കിടക്ക് ഓടുന്ന ബൈക്കില്‍ എണീക്കുകയും, അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദീര്‍ഘമായ യാത്ര ഗ്വാളിയോറില്‍ ആണ് അവസാനിച്ചത്.
രാത്രി ആയതുകൊണ്ടും ചെറിയ വാടക വരുന്ന റൂമും അന്വേഷിച്ചു നടന്നതു ഒടുവില്‍ നാഗൂര്‍ സ്വദേശി നടത്തുന്ന ഹോട്ടലില്‍ ആണ്. ചെറിയ റൂം, വൃത്തിയുള്ള ബാത്ത്റൂം,രെജിസ്ട്രലില്‍ പേരെഴുതി റൂമിലേക്ക്‌ ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. ഞാന്‍ കുളിച്ചറങ്ങിയപ്പോയെക്കും ഫാസില്‍ കട്ടിലിലേക്ക് വീണിരുന്നു, ഷൂ പോലും അഴിക്കാതെ. ഭക്ഷണം വന്നപ്പോള്‍ ഫാസിലിനെ എണീപ്പിച്ചു. കുറച്ചു നേരം ഒരു പ്രാദേശിക ചാനല്‍ വെച്ചു. നാളെ യാത്രയെ തടസ്സമാക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാന്‍ പറ്റും.
രാവിലെ ഫാസിലിനെ ഉറങ്ങാന്‍ വിട്ട് ഞാന്‍ നഗരത്തിലേക്കിറങ്ങി. രാജാ സൂരജ്സെന്‍ ഒരിക്കല്‍ കുഷ്ഠരോഗത്തിനു അടിമയാകുകയും അതില്‍ നിന്നും രക്ഷിച്ച സ്വാമി ഗ്വാളിപായുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നഗരം സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ഗ്വാളിയാറില്‍ ഞാന്‍ ആദ്യമായാണ്. ട്രയിനില്‍ പോവുമ്പോള്‍ കാണാറുണ്ടെങ്കിലും ഈ നഗരം എനിക്ക് തീര്‍ത്തും അപരിചിതം തന്നെ. റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഒരു ലോക്കല്‍ ടിക്കെറ്റ് എടുത്തു അകത്തു പ്രവര്‍ത്തിക്കുന്ന ടൂറിസം ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ പോയി ഒരു ബ്രോഷറും, മാപ്പും മേടിച്ചു. പുതിയ ബജെട്ടില്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് പത്തുരൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ലോക്കല്‍ ടിക്കെട്ടിനു 24 മണിക്കൂര്‍ കാലാവധി ഉള്ളപ്പോള്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വെറും രണ്ടുമണിക്കൂര്‍ മാത്രമേ കിട്ടൂ.
തിരിച്ചു ഹോട്ടലില്‍ എത്തി ചെറിയ ഒരു പ്ലാന്‍ ഉണ്ടാക്കി. ഇന്ന് മുഴുവന്‍ ഫാസിലിനോട് വിശ്രമിക്കാനും നാളെ ആഗ്രയിലേക്ക് പോവാം എന്നും ഞാന്‍ പറഞ്ഞു. നേരെ ഗ്വാളിയോര്‍ കൊട്ടാരത്തിലെക്കാക്കാണ് പോയത്. നഗരത്തില്‍ നിന്ന് അത്ര അകലത്തിലോന്നുമല്ല ഈ കോട്ട.
തൊമാര്‍ രാജവംശത്തിലെ രാജാ മാന്‍സിംഗ്ല ആണ് ഈ കൊട്ടാരം പണിതെന്നാണ് കരുതുന്നതു. മലമുകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയില്‍ നിന്നാണ് ജാന്‍സി റാണിയും താന്തിയാതോപ്പിയും ബ്രിട്ടീഷുകാര്‍ക്കെതിരെ പടയോരുക്കം തുടങ്ങിയത്.
മലമുകളിലെ കോട്ടയിലേക്കുള്ള യാത്രക്കിടയില്‍ ചുമരുകളില്‍ ജൈന പ്രവാചകരുടെ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. കോട്ടക്കകത്തെ തൂണുകളില്‍ വ്യാളികളുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് മുന്‍പേ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത തന്നെയാണ് ഇത് തെളിയിക്കുന്നത്. ഏഴു കവാടങ്ങള്‍ കടന്നു വേണം കോട്ടയില്‍ പ്രവേശിക്കാന്‍. അവസ്സാനത്തെ കവാടത്തിന്റെ ഒരരികില്‍ ഒരു കൂറ്റന്‍ ആനയുടെ കല്‍പ്രതിമ ഉണ്ട്. കോട്ടയുടെ ഏറ്റവും മുകളില്‍ നിന്ന് നോക്കിയാല്‍ ഗ്വാളിയോര്‍ നഗരത്തിന്റെ കാഴ്യ്ച്ച മനോഹരം തന്നെയാണ്. രാത്രിയില്‍ ഈ കാഴ്യ്ച്ച കാണാന്‍ കഴിഞ്ഞാല്‍ അതൊരു നയനാന്ദകാഴ്യ്ച്ച ആവും.
കോട്ടയില്‍ നിന്നിറങ്ങി വീണ്ടും ബൈക്കിന്റെ അടുത്തേക്ക്‌ നടന്നു. കേരള രജിസ്ട്രേഷന്‍ കണ്ട ചില സഞ്ചാരികള്‍ അടുത്തു വരികയും പരിചയപെടുകയും ചെയ്തു. പട്ട്യാലയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ ആണവര്‍. പട്ട്യാല വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വിളിക്കണം എന്ന് പറഞ്ഞു കൂട്ടത്തില്‍ കൂടുതല്‍ സരസനെന്നു തോന്നിച്ച ബില്‍വീന്ദര്‍ ഫോണ്‍ നമ്പര്‍ തന്നു. തീര്‍ച്ചയായും വിളിക്കാം എന്ന് പറഞ്ഞു.
സമയം ഉച്ചയോടു അടുക്കുന്നു ഫാസിലിനെ വിളിച്ചു ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. ഞാനും ഒരു തട്ടുകടയില്‍ കയറി റൊട്ടിയും കബാബും കഴിച്ചു. കടക്കാരന്‍ കുറച്ചു ഗൌരവക്കാരന്‍ ആണെന്ന് തോന്നുന്നു. ജൌഹര്‍ കുണ്ടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ പുള്ളി വലിയ ഗൌരവത്തില്‍ ആണ് വഴിപറഞ്ഞു തന്നത്.
മന്‍ മന്ദിര്‍ പാലസ്സിന്റെ അകത്താണ് ജൌഹര്‍ കുണ്ട് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ ആണ് മന്‍ മന്ദിര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഔറംഗസേബ് അധികാര വടംവലിയില്‍ സ്വന്തം സഹോദരന്‍ മുറാദിനേ ഇവിടെ വെച്ചാണ്‌ വധിച്ചത്.കൊട്ടാരത്തിലേക്ക് ആവിശ്യമായ ജലമെത്തിക്കാനുള്ള മാര്‍ഗമാണ് ജൌഹര്‍ കുണ്ട് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ 1232 ഇല്‍ ഇല്‍ത്തുമിഷ് ഗ്വാളിയോര്‍ കീയടക്കിയപ്പോള്‍ രജപുത്ര സ്ത്രീകള്‍ ഇവിടെ ആതമഹത്യ ചെയ്തു എന്നാണ് കരുതുന്നുത്. ജൌഹര്‍ എന്ന വാക്കിന്റെ അര്‍ഥം ആതമഹത്യ എന്നാണ്.
ഗ്വളിയറിനെ കുറിച്ച് പറയുമ്പോള്‍ താന്‍സനെ കുറിച്ച് പറയാതിരിക്കനാവില്ല. സംഗീതചക്രവര്‍ത്തി എന്നൊക്കെ വിളിക്കാവുന്ന തന്സന്റെ ജന്മദേശം ഗ്വാളിയോര്‍ ആണ്. അദേഹത്തിന്റെ പേരില്‍ ഒരു മെമ്മോറിയല്‍ ഇവിടെ ഉണ്ട്. മേഘമല്‍ഹാര്‍ രാഗം പാടി മഴ പെയ്യിപ്പ്ച്ച ഐതിഹ്യം വളരെ പ്രശസ്തമാണല്ലോ. ഇവിടെ വെച്ചാണ് താന്‍സന്‍ ഫെസ്റിവല്‍ നടക്കാറുള്ളത്. നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഈ സംഗീതമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ ഒട്ടുമിക്കഭാഗത്ത് നിന്നും ഗായകര്‍ എത്തും.
ജയ് വ്വിലാസ് പാലസ്സും കൂടി കണ്ടിട്ട് റൂമിലെക്ക് പോവാനാണ് എന്റെ പ്ലാന്‍. 1809 ഇല്‍ ജിയാജി റാവു സിന്ധ്യയാണ് ഈ ഗംഭീര സൗധം പണികഴിപ്പിച്ചത്, ബ്രിടീഷ് എഞ്ചിനീയര്‍ മൈക്കള്‍ ഫിലോസിന്റെ നേതൃത്തത്തില്‍. ഈ പാലസ്സിന്റെ ഒരു ഭാഗം മ്യൂസിയം ആയും പ്രവര്‍ത്തിക്കുന്നുണ്ട്. സഞ്ചാരികളുടെ കൌതുകത്തെ ഉണര്‍ത്തുന്ന നിരവധി കാഴ്യ്ച്ചകള്‍ ഇവിടെ ഉണ്ട്. തജ്മഹല്‍ കാരണം അവഗണിക്കപെട്ട നിരവധി നിര്‍മ്മിതികള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് പലപ്പോയും എനിക്ക് തോന്നിയിട്ടിണ്ട്. റൂമിലെത്തി ഭക്ഷണവും കഴിച്ചു നേരെത്തെ കിടന്നു. പകല്‍ മുഴുവന്‍ ഉറങ്ങി തീര്‍ത്ത ഫാസില്‍ ഏതോ മ്യൂസിക് ചാനലിന്റെ മുന്‍പിലായിരുന്നു.
( തുടരും)

Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...